10:48pm 12 November 2026
NEWS
വി. എം. ജെ ഖത്തർ ചാപ്റ്റർ ഇഫ്താർ മജ്ലിസ് സ്നേഹ വിരുന്ന് @26 പോസ്റ്റർ പ്രകാശനം ചെയ്തു.
08/02/2026  06:10 AM IST
nila
വി. എം. ജെ ഖത്തർ ചാപ്റ്റർ  ഇഫ്താർ മജ്ലിസ് സ്നേഹ വിരുന്ന് @26  പോസ്റ്റർ പ്രകാശനം ചെയ്തു.

 

ദോഹ: സംയുക്ത ജമാ- അത്ത് കൂട്ടായ്മയായ വില്ല്യാപ്പള്ളി മുസ്ലിം ജമാ- അത്ത് ഖത്തർ ചാപ്റ്റർ മഹല്ല് നിവാസികളെയും കുടുംബങ്ങളെയും ഉൾകൊള്ളിച്ചു വിപുലമായ രീതിയിൽ ഇഫ്താർ സംഗമം നടത്താൻ തീരുമാനിച്ചു. പ്രവർത്ഥനത്തിന്റെ ഭാഗമായി രൂപം നൽകിയ സംഘാടക സമിതിയുടെ ആദ്യ യോഗവും പോസ്റ്റർ പ്രകാശനവും അരോമ ദർബാർ ഹാളിൽ ഇഫ്താർ മജ്ലിസ് ചെയർമാൻ അബ്ദുൽ ലത്തീഫ് തിരുവോത്തിന്റെ അധ്യക്ഷതയിൽ വി. എം. ജെ ഖത്തർ ചാപ്റ്റർ മുഖ്യ രക്ഷധികാരി തയ്യിൽ കുഞ്ഞബ്ദുള്ള ഹാജി ഉത്ഘാടനം നിർവഹിച്ചു.

   വി. എം. ജെ ഉപദേശക സമിതി ചെയർമാൻ പി വി എ നാസർ ചർച്ച ഉത്ഘാടനം ചെയ്തു.
പ്രസിഡന്റ്‌ നാസർ നീലിമ, ജനറൽ സെക്രട്ടറി സൽമാൻ മുണ്ടിയാട്ട്, എം പി ഇല്ല്യാസ് എന്നിവർ സംസാരിച്ചു.

മുഖ്യ രക്ഷധികാരി തയ്യിൽ കുഞ്ഞബ്ദുള്ള ഹാജി  ഇഫ്താർ മജ്ലിസ് ചെയർമാൻ അബ്ദുൽ ലത്തീഫ് തിരുവോത്, വി. എം. ജെ പ്രസിഡന്റ്‌ നാസർ നീലിമ എന്നിവർ കൂടിച്ചേർന്നു പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു.

വില്ല്യാപ്പള്ളി മുസ്ലിം ജമാ - അത്ത് ഖത്തർ ചാപ്റ്റർ ഹൃദയപൂർവ്വം റമദാൻ പദ്ധതി വീഡിയോ പ്രദർശന സ്വിച്ച് ഓൺ കർമ്മം  നിർവ്വഹിച്ചു.   ഹൃദയപൂർവ്വം പദ്ധതി 25 വർഷം പൂർത്തീകരിച്ച വേളയിൽ കരുതലിന്റെ കാൽ നൂറ്റാണ്ടു എന്ന പ്രമേയത്തിൽ പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങളുടെ വീഡിയോ പ്രദർശനം യോഗത്തിൽ നടത്തി.

യോഗത്തിൽ തിയ്യാ റമ്പത് കുഞ്ഞമ്മദ്,പി പി നാസർ, കെ എം ഫൈസൽ, ഇബ്രാഹിം കക്കുളങ്ങര, ഇ എം കുഞ്ഞമ്മദ്, സഹദ് കാർത്തികപള്ളി, ഷാനിബ് വാരിപറമ്പത്, നൗഫൽ തട്ടാന്റെ വിട, നസീർ പി പി കെ, ഇജാസ് ആലനൂർ, കരീം താനി, സാദിഖ് കോയിക്കര എന്നിവർ 
സാന്നിധ്യമുണ്ടായിരുന്നു.

 സമീർ മലോൽ പ്രാർത്ഥന നടത്തി, ഇഫ്താർ 
മജ്ലിസ് ജനറൽ കൺവീണർ ഫൈസൽ അരോമ സ്വാഗതവും വി. എം. ജെ ട്രഷറര്‍ ഷംസീർ വെങ്കപ്പെറ്റ നന്ദിയും രേഖപെടുത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img